കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്; മുകേഷ് സിംഗിന്‍റെ ഹർജി നാളെ പരിഗണിക്കും - മുകേഷ് സിംഗിന്‍റെ ഹർജി

മുകേഷിന്‍റെ ദയാഹര്‍ജി ജനുവരി പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്.

Nirbhaya case  plea  supreme court  നിർഭയ കേസ്  മുകേഷ് സിംഗിന്‍റെ ഹർജി  സുപ്രീം കോടതി
നിർഭയ കേസ്; മുകേഷ് സിംഗിന്‍റെ ഹർജി നാളെ പരിഗണിക്കും

By

Published : Jan 27, 2020, 7:59 PM IST

ന്യൂഡൽഹി: ദയാ ഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് 12.30നാണ് ഹർജി പരിഗണിക്കുന്നത്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്തും ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കണമെന്ന മരണവാറന്‍റ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുകേഷ് കുമാര്‍ സിംഗിന്‍റെ ഹര്‍ജി. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടതിനാൽ അടിയന്തര പ്രാധാന്യം നൽകി ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മുകേഷിന്‍റെ ദയാഹര്‍ജി ജനുവരി പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്.

ABOUT THE AUTHOR

...view details