നിർഭയ കേസ്; തിരുത്തൽ ഹർജി ജനുവരി 14ന് പരിഗണിക്കും - നിർഭയ കേസ്; തിരുത്തൽ ഹർജി ജനുവരി 14ന് പരിഗണിക്കും
കേസിലെ നാലുപ്രതികളുടെ വധശിക്ഷ ഡൽഹി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു
ന്യൂഡൽഹി:നിർഭയ കേസിൽ വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും. വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര, നരിമാൻ, ആർ ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.
കേസിലെ നാലുപ്രതികളുടെ വധശിക്ഷ ഡൽഹി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. മതിയായ സമയവും അവസരവും നൽകിയിട്ടും പ്രതികൾ നിയമപരമായ പരിഹാരങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് വധശിക്ഷ പുറപ്പെടുവിക്കുന്നതിനിടെ വിചാരണക്കോടതി നിരീക്ഷിച്ചു. ഇവരുടെ വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പിലാക്കാനാണ് നിർദേശം.