കേരളം

kerala

ETV Bharat / bharat

നിർഭയ കേസ് ; പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.

By

Published : Mar 2, 2020, 11:11 AM IST

SC to hear curative plea of Nirbhaya convict Pawan Kumar today നിർഭയ കേസ് പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നിർഭയ കേസ് ; പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വധശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തിരുത്തൽ ഹർജി തള്ളിയാൽ ഇന്നുതന്നെ പവൻ ​ഗുപ്ത ദയാഹർജി നൽകാനും സാധ്യതയുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്. എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ദയാഹർജിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

For All Latest Updates

ABOUT THE AUTHOR

...view details