ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മലിനീകരണത്തിന് കാരണം പഞ്ചാബിലെയും, ഹരിയാനയിലെയും പാടശേഖരങ്ങളില്‍ തീയിടുന്നതാണെന്ന പരാതിയും ഇതിനൊപ്പം ചീഫ് ജസ്‌റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഡല്‍ഹി വായുമലിനീകരണം; വിഷയം തിങ്കളാഴ്‌ച സുപ്രീംകോടതിയില്‍ - ഡല്‍ഹി വായുമലിനീകരണം
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. പാടശേഖരങ്ങളില്‍ തീയിടുന്ന വിഷയത്തില്‍ നിര്‍ണായക ഇടപെടലുണ്ടായേക്കും
ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വന്‍കിട നിര്‍മാണ കമ്പനികളില്‍ മാലിന്യം കത്തിക്കുന്നത് വായു മലിനീകരണത്തിന് പ്രധാനകാരണമാകുന്നുണ്ട്. രാസപദാര്‍ഥങ്ങളടക്കമുള്ളവ വായുവില്‍ കലരാന്‍ ഇത്തരം കമ്പനികള്‍ വഴിയൊരുക്കുന്നുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പകരം നിര്‍മാര്‍ജനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതിനായി ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെയും, ഹരിയാനയിലെയും, പാടശേഖരങ്ങളില്‍ തീയിടുന്ന വിഷയത്തില്‍ സുപ്രീംകോടതി വിലയിരുത്തല്‍ എന്തായിരിക്കുമെന്നതാണ് പ്രധാന വിഷയം. ഈ നടപടി നിയമം മൂലം നിരോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു.