കേരളം

kerala

ETV Bharat / bharat

കുടിശിക അടക്കാത്ത ടെലികോം കമ്പനികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി - ടെലികോം കമ്പനി

ടെലികോം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാത്ത ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെയും കോടതി വിമര്‍ശിച്ചു

SC on AGR issue  Supreme court angry on telecom companies  AGR issue  business news  ടെലികോം കമ്പനി  സുപ്രീംകോടതി വാര്‍ത്തകള്‍
കുടിശിക അടക്കാത്ത ടെലികോം കമ്പനികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

By

Published : Feb 14, 2020, 1:02 PM IST

ന്യൂഡല്‍ഹി: ടെലികോം കമ്പനികളുടെ മൊത്തവരുമാനം സംബന്ധിച്ചുള്ള വിധി നടപ്പാക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കുടിയിശികയിനത്തില്‍ നല്‍കാനുള്ള 1.47 ലക്ഷം കോടി രൂപ അടയ്‌ക്കാത്ത ടെലികോം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് കോടതി ചോദിച്ചു. ആരാണ് നടപടിയെടുക്കേണ്ടെന്ന് തീരുമാനിച്ചത്. ഈ രാജ്യത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ. ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാതെ ഇവിടെ നിന്ന് പോകുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ്. അബ്‌ദുള്‍ നസീര്‍, എം.ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ABOUT THE AUTHOR

...view details