കേരളം

kerala

ETV Bharat / bharat

നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനം; കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്‍റെയും ഡൽഹി സർക്കാരിന്‍റെയും പ്രതികരണം തേടിയത്

Supreme court  Apex court  Tablighi jammat  Lockdown  Advocate Supriya Pandit  CBI enquiry  ന്യൂഡൽഹി  സുപ്രീം കോടതി  ജമാഅത്ത് സമ്മേളനം  സുപ്രിയ പണ്ഡിറ്റ്  സിബിഐ അന്വേഷണം  സോളിസിറ്റർ ജനറൽ തുഷാർ മേത്ത  കൊവിഡ്
നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനം; കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

By

Published : May 27, 2020, 9:37 PM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ നിസാമുദ്ദീനിൽ ജമാഅത്ത് സമ്മേളനം നടന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി പ്രതികരണം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെടുന്ന ബെഞ്ചാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെയും ഡൽഹി സർക്കാരിന്‍റെയും പ്രതികരണം ആവശ്യപ്പെട്ടത്. ജമ്മു കശ്‌മീരിലെ അഭിഭാഷകയായ സുപ്രിയ പണ്ഡിറ്റാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ആളുകളുടെ ജീവൻ അപകടത്തിലാക്കിയ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, ഡൽഹി പൊലീസ് എന്നിവരുടെ പങ്ക് എന്തായിരുന്നുവെന്ന് ഹർജിയിൽ ചോദിക്കുന്നു. ഒരാഴ്‌ചക്കുള്ളിൽ വിഷയത്തിൽ കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 13ന് 3400 പേരാണ് നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തത്. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും ജമാഅത്ത് അംഗങ്ങൾ സ്ഥലത്ത് തുടർന്നിരുന്നു.

ABOUT THE AUTHOR

...view details