കേരളം

kerala

ETV Bharat / bharat

താജ്മഹല്‍ സംരക്ഷിച്ചില്ല, ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം - സുപ്രീംകോടതി

പരിസ്ഥിതി മലിനീകരണം ചരിത്രസ്മാരകമായ താജ്മഹലിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹല്‍ സംരക്ഷിക്കുന്നില്ലെന്ന് സുപ്രീംകോടതി. സംരക്ഷണ നടപടികള്‍ ഉള്‍പ്പെടുത്തി ദര്‍ശനരേഖ സമര്‍പ്പിക്കണമെന്നും കോടതി.

താജ്മഹല്‍

By

Published : Feb 13, 2019, 3:13 PM IST

താജ്മഹല്‍ സംരക്ഷിക്കാത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ചരിത്രസ്മാരകം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ദര്‍ശനരേഖ നാല് ആഴ്ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

പുക മലിനീകരണം പോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നുള്ള സംരക്ഷണം കണക്കിലെടുത്ത് താജ്മഹലിന്‍റെ സമീപമുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാൻ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ സന്ദര്‍ശകര്‍ തൊട്ടുനോക്കുന്നത് വെള്ള മാര്‍ബിളിന്‍റെ തിളക്കം മങ്ങാൻ കാരണമാകുന്നതായും റിപ്പോര്‍ട്ടുണ്ട്.

ABOUT THE AUTHOR

...view details