മുസ്‌ലിം പള്ളിയിൽ സ്ത്രീ പ്രവേശം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി - പള്ളിയിൽ സ്ത്രീ പ്രവേശനം
യാസ്മീൻ സുബർ അഹ്‌മദ് പീർസാദെ എന്നയാളാണ് സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി സമർപിച്ചത്
സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പള്ളികളിലും മുസ്ലീം സ്ത്രീകൾക്ക് പ്രവേശം അനുവദിക്കുന്നതിനുള്ള ഹർജിയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.എ ബോബ്ദെ, എസ്.എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയത്തിനും ന്യൂനപക്ഷ മന്ത്രാലയത്തിനും പ്രതികരണം തേടിയുള്ള നോട്ടീസ് അയച്ചത്. പള്ളിയിൽ സ്ത്രീ പ്രവേശനം അനുവദിക്കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാസ്മീൻ സുബർ എന്നയാളാണ് ഹർജി സമർപിച്ചത്.