ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കുമെന്നതില്‍ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. ജീവനക്കാര്‍ക്ക് വേതനം ലഭിക്കുന്നുണ്ടോ, പിരിച്ചു വിടുന്നുണ്ടോ എന്നുള്ള കാര്യം കേന്ദ്രം എങ്ങനെ ഉറപ്പുവരുത്തുമെന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. കേന്ദ്രത്തിന് രണ്ടാഴ്‌ചത്തെ സമയപരിധി സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മറുപടി രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനം; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി - കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി
ലോക്ക് ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന വിജ്ഞാപനം കേന്ദ്രം എങ്ങനെ നടപ്പാക്കുമെന്ന് സുപ്രീം കോടതി
ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ സജ്ജയ് കിഷന്‍ കോള്‍, ബിആര്‍ ഗവെയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്‍റെ വിജ്ഞാപനത്തിനെതിരെ ചില സ്വകാര്യ കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലോക്ക് ഡൗണില്‍ വരുമാനമില്ലാത്തതിനാല്‍ മുഴുവന്‍ വേതനവും നല്‍കാന്‍ കമ്പനികള്‍ക്കാവില്ലെന്നും സ്വകാര്യ കമ്പനികള്‍ വാദമുന്നയിച്ചിരുന്നു.