കേരളം

kerala

ETV Bharat / bharat

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തോട് പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി - Gitarth Ganga Trust

രാജ്യത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള "ഗീതാർത്ത് ഗംഗാ ട്രസ്റ്റ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി.

pening of worship places places of worship Chief Justice S A Bobde Gitarth Ganga Trust A S Bopanna
ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തോട് പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി

By

Published : Sep 9, 2020, 3:42 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തേട് പ്രതികരണം തേടി.

രാജ്യത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള "ഗീതാർത്ത് ഗംഗാ ട്രസ്റ്റിന്‍റെ" അപേക്ഷയിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് നൽകി. മത ഗവേഷണ സ്ഥാപനമായ ട്രസ്റ്റ് അഭിഭാഷകൻ സുർജെന്ദു ശങ്കർ ദാസ് മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്. ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം, ഉറപ്പുനൽകുന്നതായ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏകവും ഭക്തവുമായ ലക്ഷ്യത്തോടെയാണ് ഇത് സമർപ്പിച്ചിരിക്കുന്നതെന്ന് അപേക്ഷയിൽ പറയുന്നു.

ABOUT THE AUTHOR

...view details