എന്‍ആര്‍സിയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറത്ത്; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് - ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ
അസമില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്‌ജ് സ്വാതി ബിദാന്‍ ബറുവ സമര്‍പ്പിച്ച ഹര്‍ജിയില്‍ അസം സര്‍ക്കാരിനും കോടതി നോട്ടീസയച്ചു
ന്യൂഡല്‍ഹി:ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിനും അസം സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ടത്. അസമില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്‌ജ് സ്വാതി ബിദാന്‍ ബറുവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അന്തിമ പട്ടികയിലും ട്രാന്‍സ്‌ജെന്‍ഡറുകളെ വ്യാപകമായി ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് സ്വാതി ബിദാന്‍ കോടതിയെ സമീപിച്ചത്.