മുംബൈ: കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ കോറെഗാവ് കേസിലെ പ്രതികളായ ഗൗതം നവ്ലാഖയും ആനന്ദ് തെല്‍തുംഡെയും സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.
ഭീമ കോറെഗാവ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി - ഗൗതം നവ്ലാഖ
ഇരുവര്‍ക്കും അറുപതിന് മേല്‍ പ്രായമുണ്ട്. കൊവിഡ് വ്യാപന കാലമായതിനാല്‍ ജയില്‍ ശിക്ഷ വധശിക്ഷക്ക് സമാനമാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞു
ഇരുവര്‍ക്കും അറുപതിന് മേല്‍ പ്രായമുണ്ട്. ഹൃദയ സംബന്ധമായി അസുഖങ്ങള്‍ നേരിടുന്നവരാണെന്നും ഈ സമയത്ത് ജയിലില്‍ പോകുന്നത് ഫലത്തില്‍ വധശിക്ഷയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറയല്‍ മാറ്റിവെച്ചത്. അതേസമയം ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന പ്രതികള്‍ കീഴടങ്ങാതിരിക്കാനാണ് ഓരോ കാരണങ്ങള്‍ കാണിച്ച് ഒഴിയുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇരുവരും മൂന്നാഴ്‌ചക്കുള്ളില്‍ എന്‍ഐഎയുടെ മുമ്പാകെ കീഴടങ്ങണമെന്നും പാസ്‌പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.