ന്യൂഡൽഹി: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ഒരു വ്യക്തി നല്ലതാണോ, മോശമാണോ എന്നതുമായി ഇതിനൊരു ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. അൽക പ്രിയ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി - പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അൽക പ്രിയ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി
കാമ്പുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജിക്കാരിയെ കോടതി അറിയിച്ചു. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് റിയയെയും കുടുംബത്തെയും ചോദ്യം ചെയ്യാനായി നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയച്ചു. ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകളാണ് നടിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്