ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മാധ്യമ വ്യവസായി രമേശ് ഗാന്ധിയുടെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എസ് കെ.കൗൾ, ജസ്റ്റിസ് ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. കേസിൽ മെയ് നാലിന് വീണ്ടും വാദം കേൾക്കും.
ശാരദ ചിട്ടി തട്ടിപ്പ് കേസ്; രമേശ് ഗാന്ധിയുടെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി - സുപ്രീം കോടതി
കേസിൽ മെയ് നാലിന് വീണ്ടും വാദം കേൾക്കും
ശാരദ ചിട്ടി തട്ടിപ്പ് കേസ്; രമേശ് ഗാന്ധിയുടെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
രമേശ് ഗാന്ധിക്ക് നേരെയുള്ള സിബിഐയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. അതേസമയം കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നടരാജൻ രമേശ് ഗാന്ധിയുടെ ജാമ്യത്തെ എതിർത്തു. രമേശ് ഗാന്ധി ഈ കേസിലെ പ്രധാന പ്രതിയാണെന്ന് അദ്ദേഹം പറഞ്ഞു. 2018 ജനുവരി 22നാണ് ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രമേശ് ഗാന്ധിയെ സിബിഐ അറസ്റ്റ് ചെയ്‌തത്.