ന്യൂഡല്‍ഹി: എല്‍ജി പോളിമേഴ്‌സ് കമ്പനിക്കെതിരെയുള്ള ആന്ധ്രാ ഹൈക്കോടതി ഉത്തരവിനെതിരെ കമ്പനി സുപ്രീം കോടതിയില്‍. വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ് പ്ലാന്‍റിലേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കണമെന്ന കമ്പനിയുടെ ആവശ്യം സുപ്രീം കോടതി ചൊവ്വാഴ്‌ച നിരസിച്ചിരുന്നു. ആന്ധ്രാ ഹെക്കോടതിയുടെ ഉത്തരവ് പ്രകാരം കമ്പനി അടച്ചുപൂട്ടിയിരുന്നു. വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കമ്പനിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളു. കമ്പനിയിലേക്ക് പ്രവേശിക്കാനായി തെരഞ്ഞെടുത്ത 30 പേരുടെ ലിസ്റ്റ് ഇന്ന് മൂന്ന് മണിക്ക് മുന്‍പ് കലക്‌ടര്‍ക്ക് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതിയോ നാഷണല്‍ ഗ്രീന്‍ ട്രെബ്യൂണലോ വാദം കേള്‍ക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. ഹൈക്കോടതിയുടെ മുമ്പാകെ കമ്പനിക്ക് പറയാനുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാമെന്നും ജൂണ്‍ എട്ടിന് വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
എല്‍ജി പോളിമേഴ്‌സ് കമ്പനിയുടെ ഹര്‍ജിയില്‍ അനൂകൂല നടപടി സ്വീകരിക്കാതെ സുപ്രീം കോടതി - എല്‍ജി പോളിമേഴ്‌സ്
ഹൈക്കോടതിയുടെ മുമ്പാകെ കമ്പനിക്ക് പറയാനുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാമെന്നും ജൂണ്‍ എട്ടിന് വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചു
കമ്പനിയുടെ വസ്‌തുവകകള്‍ പിടിച്ചെടുക്കാനും ആന്ധ്രാ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോളിമെര്‍ കമ്പനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്‌തഗിയാണ് ഹാജരായത്. നിലവില്‍ പ്ലാന്‍റിനുള്ളില്‍ അപകടസാധ്യതയുള്ള വസ്‌തുക്കള്‍ ഉണ്ടെന്നും അതിനാല്‍ അത്തരം അപകടങ്ങളുണ്ടാകാതിരിക്കാനായി കമ്പനിയെ മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മുകുള്‍ രോഹ്‌തഗി സുപ്രീം കോടതിയെ അറിയിച്ചു. കമ്പനിയില്‍ നിന്ന് അനുമതിയില്ലാതെ ഒരു സാധനങ്ങളും മാറ്റരുതെന്ന് നേരത്തെ ആന്ധ്രാ ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്ലാന്‍റിനുള്ളിലേക്ക് അടിയന്തരമായി പ്രവേശനം അനുവദിക്കണമെന്നും കേസില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും എല്‍ജി കമ്പനിക്ക് വേണ്ടി മുകുള്‍ രോഹ്‌തഗി സുപ്രീം കോടതിയെ അറിയിച്ചു.