ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ 2009ലെ കോടതി അലക്ഷ്യ കേസ് അടുത്ത മാസം മുതൽ പുതിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ ആദ്യ വാരം വിരമിക്കുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബർ 10ന് കേസ് പുതിയ ബെഞ്ചിന് മുന്നിൽ പട്ടികപ്പെടുത്തും. 2009ൽ തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജുഡീഷ്യറിക്കെതിരെ നടത്തിയ ആരോപണങ്ങളെ തുടർന്ന് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യ കേസ് നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ, തന്‍റെ രണ്ട് വിവാദ ട്വീറ്റുകളുടെ പേരിൽ സുപ്രീം കോടതി ഭൂഷണെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.
പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ കേസ് പുതിയ ബെഞ്ചിന് - പ്രശാന്ത് ഭൂഷൺ
2009ൽ തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജുഡീഷ്യറിക്കെതിരെ നടത്തിയ ആരോപണങ്ങളെ തുടർന്ന് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യ കേസ് നിലനിൽക്കുന്നുണ്ട്.
കോടതി അലക്ഷ്യ കേസ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതാണെന്നും കോടതിയ്‌ക്കെതിരെയോ നിലവിലുള്ളതോ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചതോ ആയ ജഡ്ജിമാർക്കെതിരെയോ ഇത്തരം ആരോപണങ്ങൾ ഉയർത്താനാകുമോ എന്നും അങ്ങനെ സാധ്യമെങ്കിൽ തന്നെ അത് ഏത് തരം സാഹചര്യങ്ങളിൽ ആയിരിക്കാമെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
അതേസമയം, അഴിമതി ആരോപണങ്ങളെ കോടതി അലക്ഷ്യമായി കാണാൻ കഴിയില്ലെന്ന് ജുഡീഷ്യൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിനോട് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. തിങ്കളാഴ്ച, ഭൂഷൺ അദ്ദേഹത്തിന്‍റെ രണ്ട് ട്വീറ്റുകൾക്ക് ക്ഷമ ചോദിക്കില്ലെന്ന് കോടതിയോട് വ്യക്തമാക്കിയിരുന്നു. ആത്മാർത്ഥതയില്ലാത്ത ക്ഷമാപണത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലൊരു മാപ്പുപറയൽ താൻ പിന്തുടരുന്ന വിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.