ന്യൂഡൽഹി: മൊറട്ടോറിയം കേസിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തിയുണ്ടെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സമഗ്രമായ മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും സുപ്രീം കോടതി തിങ്കളാഴ്ച നിർദേശം നൽകി. പല ചോദ്യങ്ങൾക്കും സത്യവാങ്മൂലത്തിൽ മറുപടിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ ഉത്തരവിട്ടു. ഒക്ടോബർ 13ന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കും.
സത്യവാങ്മൂലം അപൂർണം; മൊറട്ടോറിയം കേസിൽ വിശദമായ മറുപടി വേണമെന്ന് സുപ്രീം കോടതി - സത്യവാങ്മൂലം അപൂർണം
പല ചോദ്യങ്ങൾക്കും സത്യവാങ്മൂലത്തിൽ മറുപടിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ ഉത്തരവിട്ടു. ഒക്ടോബർ 13ന് ബെഞ്ച് വിഷയത്തിൽ കൂടുതൽ വാദം കേൾക്കും.
ഗജേന്ദ്ര ശർമയും അഭിഭാഷകൻ വിശാൽ തിവാരിയും സമർപ്പിച്ച രണ്ട് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ വായ്പ തിരിച്ചടവ്, രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മാർച്ച് ഒന്നു മുതൽ ഓഗസ്‌റ്റ് 31 വരെയുള്ള വായ്‌പകളുടെ തിരിച്ചടവിനാണ് റിസർവ് ബാങ്ക് മോറട്ടോറിയം അനുവദിച്ചത്.
മൊറട്ടോറിയം കാലാവധി നീട്ടിയാലുള്ള പരിണതഫലത്തെ കുറിച്ച് റിസർവ് ബാങ്കോ മറ്റ് അതോറിറ്റിയോ സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെന്നും കാമത്ത് കമ്മിറ്റിയുടെ ശുപാർശകളും പരിഗണിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.