സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് അനുമതി - നടി റിയ ചക്രബര്‍ത്തി
മുംബൈയിലേക്ക് അന്വേഷണം മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി. കേസ് സിബിഐക്ക് കൈമാറാന്‍ ബിഹാര്‍ പൊലീസിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശം നൽകി. എന്നാൽ, അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി കോടതി തള്ളി.