ന്യൂഡൽഹി: ലൈംഗികാതിക്രമത്തെ തുടർന്ന് തെലങ്കാനയിൽ ഭേൽ ജീവനക്കാരി ആത്മഹത്യ ചെയ്‌ത കേസിൽ തെലങ്കാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജീവനക്കാരിയുടെ അമ്മ സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് തെലങ്കാന സർക്കാർ, സംസ്ഥാന പൊലീസ്, സിബിഐ, ഭേൽ അധികൃതർ തുടങ്ങിയവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായാണ് ആത്മഹത്യ ചെയ്‌ത യുവതിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.
ഭേൽ ജീവനക്കാരിയുടെ ആത്മഹത്യ; തെലങ്കാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ആത്മഹത്യ ചെയ്‌ത ഭേൽ ജീവനക്കാരിയുടെ അമ്മ, കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഭേൽ ജീവനക്കാരിയുടെ ആത്മഹത്യ; തെലങ്കാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
2009ലാണ് മകൾ ഭേലിൽ ജോലിയിൽ പ്രവേശിച്ചതെന്നും ലൈംഗികാതിക്രമത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്‌തതെന്നും പെറ്റീഷനിൽ പറയുന്നു. ആത്മഹത്യ കുറിപ്പിലും അവസാനമായി സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലും സൂപ്പർവൈസർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അമ്മ ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് പ്രതിക്ക് ക്ലീൻ ചീറ്റ് നൽകിയെന്നും മകൾക്ക് നീതി ലഭിക്കണമെന്നും റിട്ട് പെറ്റീഷനില്‍ അമ്മ ആവശ്യപ്പെടുന്നു.