ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി: നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് - ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി
കേന്ദ്രസർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഡീഷ, തെലങ്കാന, ഡല്‍ഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയത്. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ നേതൃത്വത്തില്‍ മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചത്.
![ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി: നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് SC notice to states plea claiming non-implementation Ayushman Bharath health scheme ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8764311-107-8764311-1599823314632.jpg)
ഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒഡീഷ, തെലങ്കാന, ഡല്‍ഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയത്. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചത്. അഭിഭാഷകരായ ഹിതേന്ദ്ര നാഥ് രഥ്, ശ്രാവൺ കുമാർ എന്നിവർ സമർപ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ആയുഷ്‌മാൻ ഭാരത്' ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനായി 6,400 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. ഈ പദ്ധതി പ്രകാരം ദരിദ്രർക്ക് കോവിഡ് -19 പരിശോധനയും ചികിത്സയും ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ ലഭിക്കുമെന്ന് ഹിതേന്ദ്ര റാവത്ത് കോടതിയെ അറിയിച്ചു. തെലങ്കാന, ഡല്‍ഹി, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവയൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് അപേക്ഷയിൽ പറയുന്നു. യുഒഐ ജനങ്ങൾക്ക് നൽകിയ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിച്ചതിന്‍റെ ഫലമാണിത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയ്ക്ക് വിരുദ്ധമായാണ് നാല് സംസ്ഥാനങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാത്തത്. പദ്ധതി നടപ്പിലാക്കാത്തതും സർക്കാർ ആശുപത്രികളിൽ ശരിയായ സൗകര്യങ്ങളുടെ അഭാവവും കാരണം സ്വകാര്യ ആശുപത്രികളിലെ കോവിഡ് -19 ചികിത്സയ്ക്കായി പാവപ്പെട്ടവരും ഇടത്തരക്കാരും വലിയ തുക നൽകാൻ നിർബന്ധിതരാകുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അർഹരായ ആളുകൾക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നൽകുന്നതിന് യുഒഐയും ദേശീയ ആരോഗ്യ അതോറിറ്റിയും സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കണമെന്ന് അപേക്ഷകൻ പറയുന്നു.