ശാരദ ചിട്ടിതട്ടിപ്പ്; രാജീവ് കുമാറിന്‍റെ വിശദീകരണം തേടി സുപ്രീം കോടതി - രാജീവ് കുമാർ
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷയിൽ സുപ്രീം കോടതി കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്‍റെ വിശദീകരണം തേടി
![ശാരദ ചിട്ടിതട്ടിപ്പ്; രാജീവ് കുമാറിന്‍റെ വിശദീകരണം തേടി സുപ്രീം കോടതി SC notice to IPS officer Rajeev Kumar on CBI's appeal challenging his anticipatory bail ശാരദ ചിട്ടിതട്ടിപ്പ്; രാജീവ് കുമാറിന്‍റെ വിശദീകരണം തേടി സുപ്രീം കോടതി ശാരദ ചിട്ടിതട്ടിപ്പ് sharada fund scam രാജീവ് കുമാർ IPS officer rajiv kumar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5213127-229-5213127-1575011094143.jpg)
ന്യൂഡൽഹി: ശാരദ ചിട്ടി അഴിമതിക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷയിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്‍റെ വിശദീകരണം തേടി സുപ്രീം കോടതി. രാജീവ് കുമാറിന് നോട്ടീസ് നൽകുന്നതിനോടൊപ്പം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യകത കോടതിയെ സിബിഐ ബോധ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡ്വക്കേറ്റ് ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. രാജീവ് കുമാർ നേരത്തെ ഒളിവിലായിരുന്നെന്നും അന്വേഷണസമയത്ത് ലഭിച്ച പ്രസക്തമായ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചെന്നുമാണ് മേത്ത വിശദീകരണം നൽകിയത്.