അയോധ്യ കേസ് വാദം നാളെ അവസാനിക്കും - ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അദ്ധ്യക്ഷതയിലാണ് എഴുപത് വര്‍ഷമായി നീണ്ടുനിന്ന അയോധ്യ ഭൂമി തര്‍ക്കകേസില്‍ വാദം കേൾക്കുക
ന്യുഡല്‍ഹി : അയോധ്യ ഭൂമി തര്‍ക്കകേസില്‍ വാദം നാളെ അവസാനിക്കും. ഈമാസം 17നായിരുന്നു വാദം അവസാനിക്കാനിക്കേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അദ്ധ്യക്ഷതയിലാണ് എഴുപത് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കകേസില്‍ വാദം കേൾക്കുക. വാദം കേൾക്കുന്ന അവസാന ദിവസം ചീഫ് ജസ്റ്റിസ് നാല്‍പത്തിയഞ്ച് മിനിറ്റ് ഹിന്ദു വിഭാഗത്തിനും ഒരു മണിക്കുര്‍ മുസ്‌ലിം വിഭാഗത്തിനും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ ഉൾപ്പെട്ടിട്ടുള്ള കക്ഷികൾക്ക് നാല്‍പ്പത്തിയഞ്ച് മിനിറ്റ് വീതവും അനുവദിച്ചിട്ടുണ്ട്.