പൗരത്വ ഭേദഗതി നിയമം; അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകര്‍ - സുപ്രീം കോടതി അഭിഭാഷകര്‍
കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ ഒന്നിച്ച് വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്.
പൗരത്വ ഭേദഗതി നിയമം; അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകര്‍
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകര്‍. ബുധനാഴ്ച കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ ഒന്നിച്ച് വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ഭരണഘടനയുടെ ആമുഖം വായിച്ചതിന് പിന്നാലെയാണ് സിഎഎ അനുകൂല നിലപാടുമായി അഭിഭാഷകര്‍ രംഗത്തെത്തിയത്. മുപ്പതോളം അഭിഭാഷകരാണ് സംഘത്തിലുണ്ടായിരുന്നത്.