എൻ.കെ.പ്രേമചന്ദ്രൻ എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി - ലോക്സഭാ തെരഞ്ഞെടുപ്പ്
കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.എൻ.ബാലഗോപാൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
![എൻ.കെ.പ്രേമചന്ദ്രൻ എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി Supreme CourtKerala MP electionKeralaSA BobdeSabrimalaCPIMകൊല്ലം എംപിഎൻ.കെ.പ്രേമചന്ദ്രൻ എംപിഎൻ.കെ.പ്രേമചന്ദ്രൻ ഹർജിശബരിമല യുവതീപ്രവേശംലോക്സഭാ തെരഞ്ഞെടുപ്പ്എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:27-court-may30-rzk77y6-3005newsroom-1590836942-885.jpg)
ന്യൂഡൽഹി: കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.എൻ.ബാലഗോപാൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ നടത്തിയ പരാമർശത്തിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എൽഡിഎഫ് പ്രവർത്തകർ ദൈവത്തിൽ വിശ്വസിക്കാത്തതിനാൽ അവർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രസംഗിച്ചുവെന്നായിരുന്നു ബാലഗോപാലിന്‍റെ വാദം. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജിയിലെ ആവശ്യം നിരാകരിച്ചു. നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.