കേരളം

kerala

ETV Bharat / bharat

അയോധ്യയില്‍ പൂജ നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി - സുപ്രീം കോടതി

ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ... എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

സുപ്രീംകോടതി

By

Published : Apr 12, 2019, 2:28 PM IST

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ പൂജ നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന്‍റെ പക്കല്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിഴയായി ഈടാക്കാനും കോടതി ഉത്തരവിട്ടു.

ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ..? എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. കേസ് തീരുംവരെ തര്‍ക്കഭൂമിയില്‍ ഒരു തരത്തിലുള്ള പ്രവൃത്തികളും നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യവും സുപ്രീം കോടതി ചെവികൊണ്ടില്ല. സമാധാനം കെടുത്താനായി ഇടക്കിടെ ഇത്തരത്തില്‍ ചിലര്‍ വന്ന് ശല്യപ്പെടുത്തുമെന്നും ഹര്‍ജിക്കാരനെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു.

ABOUT THE AUTHOR

...view details