ന്യൂഡൽഹി:വിവിധ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്‌പയെടുത്ത് വിദേശത്തേക്ക് കടന്ന വിജയ് മല്യയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ജസ്റ്റിസ് രോഹിന്‍റൺ നരിമാൻ പിന്മാറി. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. വായ്‌പാ തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടണമെന്ന കോടതി ഉത്തരവിനെതിയാണ് മല്യ ഹർജി നൽകിയത്.
മല്യയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് നരിമാൻ പിന്മാറി - വിജയ് മല്യ
ഒറ്റപ്പൈസ പോലും മല്യ ഇതുവരെ തിരിച്ചടച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ഉത്തരവിനെതിരെയാണ് മല്യ ഹർജി നൽകിയത്
മല്യയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് നരിമാൻ പിന്മാറി
ക്രമക്കേട് ആരോപിച്ച് കേസുകൾ നേരിടുന്ന കിംഗ്‌ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട വസ്തുവകകൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ നിർദേശത്തിനെതിരെയാണ് കഴിഞ്ഞ വർഷം മല്യ ഹർജി നൽകിയത്. അതേസമയം ഒറ്റപ്പൈസ പോലും മല്യ ഇതുവരെ തിരിച്ചടച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ നിന്ന് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും കോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.