ന്യൂഡല്‍ഹി:സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്. ജൂലയ് 31നകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സെപ്‌റ്റംബര്‍ 30 നകം ഓഫ് ലൈനായോ ഓണ്‍ലൈനായോ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നിര്‍ബന്ധമായും നടത്തണമെന്ന് ജൂലയ് 7ന് യുജിസി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് സുപ്രീം കോടതിയിലെത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വകാലാശാലകളില്‍ നിന്നായി 31 വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. പരാതി സമര്‍പ്പിച്ച വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു വിദ്യാര്‍ഥിയും ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള യുവസേനയും ഉള്‍പ്പെടുന്നു.
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ; യുജിസിക്ക് സുപ്രീം കോടതി നോട്ടീസ് - യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്
സെപ്‌റ്റംബര്‍ 30 നകം ഓഫ് ലൈനായോ ഓണ്‍ലൈനായോ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നിര്‍ബന്ധമായും നടത്തണമെന്ന് യുജിസി നേരത്തെ നിശ്ചയിച്ചിരുന്നു
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ; യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരാതികള്‍ പരിഗണിച്ചത്. പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളില്‍ കൊവിഡ് ബാധിക്കുവാന്‍ ഇടയാക്കുമെന്നും നേരത്തെയുള്ള പരീക്ഷകളുടെ ശരാശരി മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരാകുമെന്നും പരാതിയില്‍ പറയുന്നു. ജൂലായ് 29 ന് ഇത് സംബന്ധിച്ച വിശദീകരണം നല്‍കുമെന്ന് യുജിസി സുപ്രീം കോടതിയെ അറിയിച്ചു.