ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ജമ്മു കശ്മീർ സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. മെഹബൂബ മുഫ്തിയെ തടങ്കലിൽ വെച്ചതിനെതിരെ സമാനമായ ഹർജി ഹൈക്കോടതി ഉൾപ്പെടെയുള്ള മറ്റ് ജുഡീഷ്യൽ ഫോറത്തിന് നൽകിയിട്ടില്ല എന്നത് എഴുതി നൽകാനും പിഡിപി മേധാവിയുടെ മകളായ ഇല്‍തിജാ മുഫ്തിയോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വീണ്ടും പരിഗണിക്കുന്നതിനായി കേസ് മാർച്ച് 18ലേക്ക് മാറ്റി.
മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ: സുപ്രീംകോടതി വിശദീകരണം തേടി - പൊതു സുരക്ഷ നിയമം
ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വീണ്ടും പരിഗണിക്കുന്നതിനായി കേസ് മാർച്ച് 18ലേക്ക് മാറ്റി.
![മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ: സുപ്രീംകോടതി വിശദീകരണം തേടി Mehbooba Mufti Public Safety Act Supreme Court മെഹബൂബ മുഫ്തി പൊതു സുരക്ഷ നിയമം സുപ്രീം കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6207701-1075-6207701-1582701877236.jpg)
മെഹബൂബ മുഫ്തിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി അഞ്ചിന് പൊതു സുരക്ഷ നിയമം ചുമത്തിയിരുന്നു. ഇതിനെതിരെ മകൾ ഇല്‍തിജാ മുഫ്തി സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വീട്ടു തടങ്കലിൽ വെച്ച സംഭവത്തിലും സുപ്രീം കോടതി ജമ്മു കശ്മീർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുന്നോടിയായാണ് മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും വീട്ടുതടങ്കലിലാക്കിയത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രനടപടി.