ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം സുപ്രീം കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടി; ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് - SC issues notice to Centre on plea against new law
ഇത് സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് സുപ്രീം കോടതി പരിശോധിക്കും
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭാര്യയുടെ മൊഴി മാത്രം കേട്ട് ജാമ്യത്തില്‍ തീരുമാനം എടുക്കുക, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ എന്നീ കാര്യങ്ങളില്‍ ഹര്‍ജിക്കാര്‍ ആശങ്ക അറിയിച്ചു. ജൂലൈ മുപ്പതിനാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയത്.