കേരളം

kerala

ETV Bharat / bharat

എൻ‌ആർ‌സി തടങ്കൽ കേന്ദ്രങ്ങളിൽ തിരക്ക്; അസം സർക്കാരിന് സുപ്രീം കോടതി നോട്ടീസ് - അസം സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി

ജനങ്ങൾ ശുചിത്വമില്ലാത്ത അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു എന്ന് ചൂണ്ടിക്കാട്ടി തടങ്കൽ കേന്ദ്രങ്ങളിൽ മൂന്ന് വർഷത്തിലേറെ ചെലവഴിച്ച ആളുകളെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി നേരത്തെ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു.

Assam detention centres  Supreme Court  Overcrowding in detetion centres  NRC  CAA  എൻ‌ആർ‌സി  തടങ്കൽ കേന്ദ്രങ്ങളിൽ തിരക്ക്  അസം സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി  അസം സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി  സുപ്രീം കോടതി  സുപ്രീം കോടതി
സുപ്രീം കോടതി

By

Published : Apr 7, 2020, 6:29 PM IST

ന്യൂഡൽഹി:എൻ‌ആർ‌സി തടങ്കൽ കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർധിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും അസം സർക്കാരിനും നോട്ടീസ് നൽകി.

ജനങ്ങൾ ശുചിത്വമില്ലാത്ത അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു എന്ന് ചൂണ്ടിക്കാട്ടി തടങ്കൽ കേന്ദ്രങ്ങളിൽ മൂന്ന് വർഷത്തിലേറെ ചെലവഴിച്ച ആളുകളെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി നേരത്തെ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു. നിലവിൽ അസമിലെ ഗോൾപാറ, ദിബ്രുഗഡ്, ജോർഹട്ട്, സിൽചാർ, കൊക്രാജർ, തേജ്പൂർ എന്നിവിടങ്ങളിലായി ആറ് തടങ്കൽ കേന്ദ്രങ്ങളാണുള്ളത്.

2018 ജൂലായിൽ പ്രസിദ്ധീകരിച്ച എൻ‌ആർ‌സി കരട് പട്ടികയിൽ ഏകദേശം നാല് ദശലക്ഷം അപേക്ഷകർ പുറത്തായിരുന്നു. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടിക ഓൺലൈനിലും സംസ്ഥാനത്തെ എല്ലാ എൻ‌ആർ‌സി സേവന കേന്ദ്രങ്ങളിലും ലഭ്യമാണ്.

ABOUT THE AUTHOR

...view details