കേരളം

kerala

ETV Bharat / bharat

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ: സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു - ന്യൂഡൽഹി

ഈ മാസം 14ന് മുന്‍പ് റിപ്പോർട്ട് നല്‍കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു

SC issues notice to CBI on P Chidambaram's plea seeking bail

By

Published : Oct 4, 2019, 4:36 PM IST

ന്യൂഡൽഹി:ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ഈ മാസം 14ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി നേരത്തേ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതെ സമയം സിബിഐ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചിദംബരം. ഈ മാസം 15നാണ് കേസില്‍ വാദം കേള്‍ക്കുക.

ABOUT THE AUTHOR

...view details