'രാമായണ' ട്വീറ്റ്: പ്രശാന്ത് ഭൂഷണ് താല്‍ക്കാലിക ആശ്വാസം - മുൻ കരസേന ഉദ്യോഗസ്ഥരായ ജയ്ദേവ് രജനികാന്ത് ജോഷി
ലോക്ക് ഡൗൺ സമയത്ത് രാമായണം, മഹാഭാരത സീരിയലുകൾ പു:നസംപ്രേഷണം ചെയുന്നതിനെതിരെ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കരസേന ഉദ്യോഗസ്ഥരായ ജയ്ദേവ് രജനികാന്ത് ജോഷിയാണ് പ്രശാന്ത് ഭൂഷണ് എതിരെ പരാതി നല്‍കിയത്.
ന്യൂഡൽഹി:മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗുജറാത്തിലെ രാജ്കോട്ടിൽ സമർപ്പിച്ച പരാതിയില്‍ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ആശ്വാസം. ലോക്ക് ഡൗൺ സമയത്ത് രാമായണം, മഹാഭാരത സീരിയലുകൾ പു:നസംപ്രേഷണം ചെയുന്നതിനെതിരെ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കരസേന ഉദ്യോഗസ്ഥരായ ജയ്ദേവ് രജനികാന്ത് ജോഷിയാണ് പ്രശാന്ത് ഭൂഷണ് എതിരെ പരാതി നല്‍കിയത്. വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ നടപടികളിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് പൊലീസിന് നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാനുള്ള പ്രശാന്ത് ഭൂഷന്‍റെ അപേക്ഷ കോടതി ശരിവച്ചു. "ആർക്കും ടിവിയിൽ എന്തും കാണാൻ കഴിയും. നിങ്ങൾ അത് കാണരുതെന്ന് ആളുകളോട് എങ്ങനെ പറയാൻ കഴിയും?" എന്ന് പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ ദുശ്യന്ത് ഡേവിനോട് ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. എന്നാൽ പ്രശാന്ത് ഭൂഷനെതിരായ എഫ്ഐആർ റദ്ദാക്കാൻ ഡേവ് ആവശ്യപ്പെടുകയും ശക്തമായ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം തേടുകയും ചെയ്തു. അടുത്ത വാദം കേൾക്കുന്നതുവരെ ഭൂഷനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ കേസില്‍ വിശദീകരണം നല്‍കാൻ ഗുജറാത്ത് പൊലീസിനോടും കോടതി ആവശ്യപ്പെട്ടു.