ടെലികോം കമ്പനികള്‍ക്ക് എജിആര്‍ കുടിശിക അടയ്‌ക്കാന്‍ 10 വര്‍ഷത്തെ സമയം അനുവദിച്ച് സുപ്രീം കോടതി - എജിആര്‍ കുടിശ്ശിക
2021 മാര്‍ച്ച് 31ന് മുമ്പായി കുടിശികയുടെ 10 ശതമാനം അടിയന്തരമായി അടക്കയ്‌ക്കണം
ന്യൂഡല്‍ഹി:അഡ്‌ജസ്റ്റ് ഗ്രോസ് റവന്യു (എജിആര്‍) കുടിശിക അടച്ച് തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സാവകാശം അനുവദിച്ച് സുപ്രിം കോടതി. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റാ ടെലിസര്‍വീസസ് എന്നീ കമ്പനികള്‍ക്കാണ് കുടിശിക അടക്കാന്‍ കാലാവധി അനുവദിച്ചത്. 2021 മാര്‍ച്ച് 31ന് മുമ്പായി കുടിശികയുടെ 10 ശതമാനം അടിയന്തരമായി അടക്കയ്‌ക്കണം. ടെലികോം കമ്പനികൾ എജിആർ കുടിശിക അടയ്ക്കുന്നതില്‍ ഒരു സമ്മതപത്രം സമർപ്പിക്കേണ്ടതാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കുടിശിക അടയ്‌ക്കുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നാല് ആഴ്‌ചക്കുള്ളില്‍ വ്യക്തഗതി ഗ്യാരന്‍ഡികളും സമര്‍പ്പിക്കണം. കരാർ അനുസരിച്ച് സ്ഥിരസ്ഥിതി പലിശയും അടയ്‌ക്കണം. എയർടെൽ 35,586 കോടി രൂപ, വോഡഫോൺ ഐഡിയ 52,039 കോടി രൂപ എന്നിങ്ങനെയാണ് എജിആർ കുടിശിക. വോഡഫോൺ ഐഡിയ, ഭാരതി ടെലികോം, ടാറ്റ ടെലി സർവീസസ് എന്നിവയുടെ എജിആറുമായി ബന്ധപ്പെട്ട മൊത്തം കുടിശിക തുക 1.02 ലക്ഷം കോടി രൂപയാണ്. ടെലികോം മേഖലയിലെ കമ്പനികൾ 1.47 ലക്ഷം കോടി രൂപയാണ് സർക്കാരിന് നൽകേണ്ടത്.