ന്യൂഡല്‍ഹി:ശബരിമല ഉള്‍പ്പെടെയുള്ള വിശ്വാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. നിയമത്തില്‍ അധിഷ്ഠിതമായ വിഷയങ്ങളില്‍ മാത്രം വാദം നടത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരിഗണന വിഷയങ്ങളില്‍ സമവായമായില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. നിര്‍ദേശങ്ങള്‍ അടങ്ങിയ രൂപരേഖ സമര്‍പ്പിക്കാന്‍ കോടതി മേത്തയോട് ആവശ്യപ്പെട്ടു.
ശബരിമല: പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി - Chief Justice S A Bobde
പരിഗണന വിഷയങ്ങളില്‍ സമവായമായില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
ശബരിമല
2020 ജനുവരി 13ന് കേസ് പരിഗണിച്ചപ്പോള്‍ പുന:പരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ഭരണഘടന ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അഞ്ചംഗ ബഞ്ച് നിര്‍ദേശിച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.