അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി - അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
അതിഥി തൊഴിലാളികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനുള്ള പണം നൽകേണ്ടിവരുമെന്ന് വാദിച്ചു.
ന്യൂഡൽഹി:അതിഥി തൊഴിലാളികൾക്ക് യാത്രാ നിരക്ക് ഉൾപ്പെടെ നൽകി സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കണമെന്ന് നിർദ്ദേശിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ജഗദീപ് എസ് ചോക്കർ സമർപ്പിച്ചതും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാക്കിയതുമായ ഹർജിയിൽ അതിഥി തൊഴിലാളികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനുള്ള പണം നൽകേണ്ടിവരുമെന്ന് വാദിച്ചു. 64 ശതമാനം അതിഥി തൊഴിലാളികളില്‍ നിന്നും ടിക്കറ്റിനായി 700 മുതൽ 800 രൂപ വരെ ഈടാക്കുന്നു. 85 ശതമാനം ആളുകൾക്കും സബ്‌സിഡി നൽകുമെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും ബാക്കി 15 ശതമാനം തൊഴിലാളികൾളുടെ യാത്രാ നിരക്ക് ചെലവേറിയതാണ്. അതിഥി തൊഴിലാളികളോട് ആശുപത്രിയിൽ പോയി വൈറസ് പരിശോധിച്ച സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. എന്നാൽ അവർ എവിടെ നിന്ന് ഈ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരുമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, ബിആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിനെ തീരുമാനമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 85 ശതമാനം ടിക്കറ്റ് നിരക്കിനും സർക്കാർ ധനസഹായം നൽകുമോ എന്ന് ബെഞ്ച് ചോദിച്ചപ്പോൾ ഇതുസംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.