കേരളം

kerala

ETV Bharat / bharat

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി - supreme court

കഴിഞ്ഞ വര്‍ഷം മേയ് 28നാണ് പ്ലാന്‍റ് അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്

SC

By

Published : Apr 12, 2019, 5:30 PM IST

തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പ്ലാന്‍റുടമകളായ വേദാന്തയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്ലാന്‍റ് തുറക്കാനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി സിംഗിള്‍ ബെഞ്ച് ഫെബ്രുവരി 18ന് തള്ളിയിരുന്നു. കമ്പനിയുടെ ആവശ്യത്തെ അര്‍ഥമില്ലാത്തതെന്നാണെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് വിനീത് ശരണും അടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. പ്ലാന്‍റ് പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയ് 28ന് പ്രദേശവാസികള്‍ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലാന്‍റ് അടച്ചു പൂട്ടിയത്.

ABOUT THE AUTHOR

...view details