ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടിന് കീഴില്‍ സ്വരൂപിച്ച പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പണം എന്‍.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജികള്‍ കോടതി തള്ളുന്നത്.
പി.എം കെയേഴ്‌സ് ഫണ്ട് ദുരന്ത നിവാരണത്തിന് ഉപയോഗിക്കില്ല; ഹര്‍ജി സുപ്രിംകോടതി തള്ളി - അശോക് ഭൂഷണ്‍ സുപ്രീംകോടതി
പൊതുജനങ്ങള്‍ക്ക് നേരിട്ട് ദുരന്ത നിവാരണ നിധിയിലേക്ക് പണം നല്‍കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് രണ്ടാം തവണയാണ് സമാന ആവശ്യമുന്നയിച്ചുള്ള ഹര്‍ജി കോടതി തള്ളുന്നത്.
![പി.എം കെയേഴ്‌സ് ഫണ്ട് ദുരന്ത നിവാരണത്തിന് ഉപയോഗിക്കില്ല; ഹര്‍ജി സുപ്രിംകോടതി തള്ളി Supreme Court PM CARES PM CARES to National Disaster Response Fund transfer of money from PM CARES National Disaster Response Fund സുപ്രീംകോടതി പി.എം കെയര്‍ ഫണ്ട് ദേശീയ ദുരന്ത പ്രതികരണ നിധി അശോക് ഭൂഷണ്‍ സുപ്രീംകോടതി പി.എം കെയേഴ്‌സ് ഫണ്ട് എന്‍.ഡി.ആര്‍.എഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8460916-thumbnail-3x2-sc.jpg)
സുപ്രിംകോടതി
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ദുരന്ത നിവാരണ നിധിയിലേക്ക് പണം നല്‍കാമെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ ദുരിതാശ്വാസ പദ്ധതി പുതുക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പി.എം കെയേഴ്‌സ് ഫണ്ട് സുതാര്യമല്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പണം എന്‍.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.
Last Updated : Aug 18, 2020, 1:18 PM IST