അയോധ്യയില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ സംരക്ഷിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
അയോദ്ധ്യ വിധി ശിഥിലമാക്കാനുള്ള ശ്രമമാണിതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു
അയോദ്ധ്യ
ലഖ്‌നൗ: അയോധ്യ ഖനനത്തിനിടെ കണ്ടെടുത്ത പുരാവസ്തുക്കൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. അയോധ്യ വിധി ശിഥിലമാക്കാനുള്ള ശ്രമമാണിതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജി സമർപ്പിച്ച രണ്ടു പേരിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കുമെന്നും ബെഞ്ച് അറിയിച്ചു.