കേരളം

kerala

ETV Bharat / bharat

അളകനന്ദ ജലവൈദ്യുതി പദ്ധതി പുനസ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശം - സുപ്രീംകോടതി

ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

Alaknanda hydropower project  Supreme Court  SC on Alaknanda project  അളകനന്ദ ജലവൈദ്യുതി പദ്ധതി  സുപ്രീംകോടതി  അളകനന്ദ പദ്ധതിയില്‍ സുപ്രീംകോടതി
അളകനന്ദ ജലവൈദ്യുതി പദ്ധതി പുനസ്ഥാപിക്കാൻ സുപ്രീംകോടതി നിർദ്ദേശം

By

Published : Feb 29, 2020, 1:52 AM IST

ന്യൂഡല്‍ഹി: അളകനന്ദ വൈദ്യുതി പദ്ധതി പുനസ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിർദേശിച്ചു. അളകനന്ദ ഹൈഡ്രോ പവർ കമ്പനി ലിമിറ്റഡ് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഉത്തരവ്. സുപ്രീംകോടതിയുടെ ഉത്തരവാദിത്തമാണ് ആരുടെയും ജീവൻ അപകടത്തിലല്ലെന്ന് ഉറപ്പാക്കേണ്ടത്. അതുകൊണ്ട് പദ്ധതി പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നുവെന്നും കോടതി അറിയിച്ചു.

അളകനന്ദ പദ്ധതിയുടെ സ്ഥലം മാറ്റം പരിഗണിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട ബോബ്ഡെ പദ്ധതി ഉപേക്ഷിക്കാൻ താൻ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നില്ലെന്നും ദുരന്തം കുറയ്ക്കുന്നതിനാണ് പുനസ്ഥാപിക്കുന്നതെന്നും പറഞ്ഞു. പദ്ധതി എവിടെ സ്ഥാപിച്ചാലും അത് സ്വാധീനം ചെലുത്തും എന്നാല്‍ ഇത്രയും വിനാശകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിലയങ്ങളുടെ ആവശ്യകതയോട് യോജിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. വൈദ്യുതി പദ്ധതി പുനസ്ഥാപിക്കുന്നത് പരിഗണിക്കണം. ഒരു പദ്ധതി പിടിച്ചെടുക്കാനുള്ള പ്രവണത എല്ലാ സംസ്ഥാനങ്ങൾക്കുമുണ്ട്. അത് അവരുടെ നിരീക്ഷണത്തില്‍ ശരിയാണെങ്കിലും അങ്ങനെയല്ല. അനധികൃത മണല്‍ ഖനനത്തിന്‍റെ ഫലത്തെ എടുത്തു കാട്ടുന്ന കേരളത്തിന്‍റെ അവസ്ഥ ഓർമ്മയുണ്ടലോയെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനധികൃത മണൽ ഖനനം നദീതീരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാരിന് മറുപടി നല്‍കാൻ നാല് ആഴ്ചത്തെ സമയം നല്‍കി. ഇതിന് ശേഷം കേസ് പരിഗണിക്കും. ഉത്തരാഖണ്ഡിലെ അളകനന്ദ നദീ തീരത്ത് 330 മെഗാവാട്ട് പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

ABOUT THE AUTHOR

...view details