ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കർണാടകത്തില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകണമെന്ന് സുപ്രീംകോടതി. പത്ത് വിമത എംഎല്‍എമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. സ്പീക്കർ ഇന്ന് വൈകിട്ട് ആറ് മണിക്കകം തീരുമാനം എടുക്കണം. വിമത എംഎല്‍എമാർക്ക് ശക്തമായ സുരക്ഷയൊരുക്കാൻ കർണാടക ഡിജിപിക്ക് സുപ്രീംകോടതി നിർദ്ദേശം നല്‍കി.
കർണാടക വിമത എംഎല്‍എമാരുടെ രാജി: തീരുമാനം ഇന്നുണ്ടാകണമെന്ന് സുപ്രീംകോടതി - എച്ച്ഡി കുമാരസ്വാമി
ഇന്ന് ആറ് മണിക്ക് മുൻപായി സ്പീക്കറെ കണ്ട് രാജി സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും
സുപ്രീംകോടതി
ഇന്ന് ആറ് മണിക്ക് മുൻപായി സ്പീക്കറെ കണ്ട് രാജി സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും. അതിനിടെ, കോൺഗ്രസ്- ജനതാദൾ സഖ്യ സർക്കാരിന്‍റെ മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ പിരിച്ചുവിടാൻ ഗവർണറെ കണ്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാർ ഇന്നലെ ഗവർണറെയും സ്പീക്കറെയും കണ്ടിരുന്നു.