ന്യൂഡല്‍ഹി:നിര്‍ഭയ കേസിലെ പ്രതികളെ വെവ്വേറെ തൂക്കിക്കൊല്ലണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യത്തോടുള്ള പ്രതികളുടെ പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി. കേന്ദ്രത്തിന്‍റെ ആവശ്യത്തില്‍ വെള്ളിയാഴ്‌ച വാദം തുടങ്ങാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ജസ്‌റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരുടേതാണ് ഉത്തരവ്. അതേസമയം പ്രതികളിലൊരാളായ പവന്‍ കുമാറിനുവേണ്ടി ഹാജരാകാന്‍ അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകയായ അഞ്ജന പ്രകാശിനെ സുപ്രീംകോടതി നിയോഗിച്ചു. സുപ്രീം കോടതി തയാറാക്കിയ പട്ടികയില്‍ നിന്നും പവന്‍ കുമാറിന്‍റെ പിതാവാണ് അഭിഭാഷകനെ തെരഞ്ഞെടുത്തത്.
നിര്‍ഭയ കേസ്; വെവ്വേറെ തൂക്കിക്കൊല്ലാനുള്ള ആവശ്യത്തില്‍ പ്രതികരണം ചോദിച്ച് കോടതി - നിര്‍ഭയ കേസ്
പ്രതികളെ വെവ്വേറെ തൂക്കിക്കൊല്ലണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തില്‍ വെള്ളിയാഴ്‌ച വാദം തുടങ്ങാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമയുടെ അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ജനുവരി 31 ന് നാല് പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ എന്നിവരുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. അതേസമയം പവന്‍ കുമാര്‍ ഇതുവരെ ഒരപേക്ഷയുമായും കോടതിയെ സമീപിച്ചിട്ടില്ല. നേരത്തെ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.