ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിനുള്ള നടപടികളുടെ തല്‍സ്ഥിതി അറിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ എ.ജി പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ വിട്ടയക്കാനുള്ള നടപടിയുടെ തല്‍സ്ഥിതി അറിയിക്കാന്‍ കോടതി നിര്‍ദേശം - Rajiv case convict's mercy plea
രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തെ അറിയിച്ചു. എല്‍. നാഗേശ്വര റാവുവും ദീപക് ഗുപ്‌തയും അടങ്ങുന്ന ബഞ്ചിന്‍റെതാണ് നിര്‍ദേശം.
തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ 1991 മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998 ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സിപ്രീം കോടതി ശരി വെച്ചു.