കേരളം

kerala

ETV Bharat / bharat

വിദേശികളായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളോട് വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി - തബ്ലീഗ് ജമാഅത്ത്

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പിലാക്കിയതിനിടയിൽ വിസ നിയമങ്ങൾ ലംഘിച്ച് ഇന്ത്യയിൽ താമസിച്ചിരുന്ന വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിദേശികളായ തബ്ലീഗ് ജമാഅത്ത് അംഗങ്ങളോട് വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി  SC asks Tablighi members to submit their details to centre  തബ്ലീഗ് ജമാഅത്ത്  Tablighi member
സുപ്രീം കോടതി

By

Published : Jul 31, 2020, 5:58 PM IST

ന്യൂഡൽഹി: രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തടവിലാക്കപ്പെട്ട വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കാമെന്ന് സുപ്രീം കോടതി. ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് തടവിലാക്കപ്പെട്ട വിദേശികളിൽ പലരും അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ പറയുന്നു.

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പിലാക്കിയതിനിടയിൽ വിസ നിയമങ്ങൾ ലംഘിച്ച് ഇന്ത്യയിൽ താമസിച്ചിരുന്ന വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാർച്ചിൽ ഡൽഹിയിൽ തബ്‌ലീഗ് ജമാഅത്ത് സംഘടിപ്പിച്ച സമ്മേളനത്തെ തുടർന്ന് പ്രദേശം രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്‌സ്പോട്ടായി മാറിയിരുന്നു. പള്ളികളിലും മതസ്ഥലങ്ങളിലും വിദേശികൾ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details