കേരളം

kerala

ETV Bharat / bharat

ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി

മിക്ക മദ്യ വില്‍പനശാലകളും സാമൂഹിക അകലം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതി

ഓണ്‍ലൈന്‍ മദ്യം  സാമൂഹിക അകലം  സൂപ്രീം കോടതി  മദ്യശാല  മദ്യ വില്‍പനശാല  home delivery of liquor  Supreme court
ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി

By

Published : May 8, 2020, 3:05 PM IST

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ മദ്യ വിൽപനശാലകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. മിക്ക മദ്യ വില്‍പനശാലകളും സാമൂഹിക അകലം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മാസ്‌കുകൾ ഉൾപ്പെടെയുള്ള മുന്‍കരുതലുകളില്ലാതെയാണ് ഉപഭോക്താക്കൾ മദ്യശാലകളിലെത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ 150ഓളം മദ്യ വില്‍പനശാലകൾ തുറന്നിരുന്നു. എന്നാല്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്ക് കാരണം ഉടന്‍ തന്നെ ജനങ്ങളെ പിരിച്ചുവിടാനും ഔട്ട്‌ലെറ്റുകൾ അടയ്‌ക്കാനും നിര്‍ദേശം നല്‍കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങളിൽ മദ്യം, പാൻ, പുകയില എന്നിവയുടെ വിൽപന അനുവദനീയമാണ്. കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കണമെന്നും ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details