ന്യൂഡൽഹി: ജനങ്ങളുടെ സംശയം ദൂരീകരിക്കാനും വ്യാജ വാർത്ത തടയാനും പൗരത്വ നിയമ ഭേദഗതി നിയമം പരസ്യപ്പെടുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ബിജെപി നേതാവായ അശ്വിനി ഉപാധ്യായയുടെ അപേക്ഷ പരിഗണിക്കാതെയാണ് നിയമത്തിൻ്റെ ലക്ഷ്യങ്ങൾ, നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്കെത്തിക്കണമെന്ന നിർദ്ദേശം കേന്ദ്രത്തിന് നൽകിയത്.
പൗരത്വ നിയമ ഭേദഗതി നിയമം പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി - CAA
അശ്വിനി ഉപാധ്യായയുടെ അപേക്ഷ പരിഗണിക്കാതെയാണ് നിയമത്തിൻ്റെ ലക്ഷ്യങ്ങൾ, നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്കെത്തിക്കണമെന്ന നിർദ്ദേശം കേന്ദ്രത്തിന് നൽകിയത്.
![പൗരത്വ നിയമ ഭേദഗതി നിയമം പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതി നിയമം വ്യാജ വാർത്ത ന്യൂഡൽഹി സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതി നിയമം; വ്യാജ വാർത്ത തടയാൻ നിയമം പരസ്യപ്പെടുത്താൻ കേന്ദ്രത്തോട് സുപ്രീം കോടതി supreme court news CAA FAKE NEWS ON CAA](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5421137-1091-5421137-1576730203313.jpg)
താൻ നിയമത്തിന് എതിരല്ലെന്നും നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാർ ആക്കണമെന്നും അശ്വിനി ഉപാധ്യായ പറഞ്ഞു. പ്രതിഷേധ സ്ഥലങ്ങൾ സന്ദർശിച്ചെന്നും ഭൂരിഭാഗം പ്രക്ഷോഭകർക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കോടതി ഉത്തരവ് വേണോ എന്ന ചോദ്യത്തിന് വേണ്ടെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടെന്നും അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. വ്യാജവാർത്തകളെ പ്രതിരോധിക്കാനായി ഡൽഹി ,യുപി , പശ്ചിമ ബംഗാൾ സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട ഉപാധ്യായയുടെ അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി നേരത്തെ സമ്മതിച്ചിരുന്നു.