ന്യൂഡൽഹി:ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയമിച്ച മധ്യസ്ഥർ സത്യവാങ്‌മൂലം സമർപ്പിച്ചു. ഷഹീൻ ബാഗിലെ സമരക്കാരുടെ പ്രതിഷേധം സമാധാന അന്തരീക്ഷത്തിലാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കൂടാതെ ഷഹീൻ ബാഗിലെ റോഡുകൾ തടഞ്ഞതിന് പൊലീസിനെ കുറ്റപ്പെടുത്തിയുമാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ രണ്ടംഗ ബെഞ്ച് വാദം കേൾക്കും.
ഷഹീൻ ബാഗ് മധ്യസ്ഥർ സത്യവാങ്‌മൂലം സമർപ്പിച്ചു - ഷഹീൻ ബാഗ് മധ്യസ്ഥർ സത്യവാങ്‌മൂലം
ചീഫ് ഇൻഫർമേഷൻ കമ്മിഷണർ വജാഹത് ഹബീബുള്ളയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്
Shaheen
സിഎഎക്കെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധം സമാധാനപരമാണെന്നും ഷഹീൻ ബാഗിന് ചുറ്റുമുള്ള പ്രധാന അഞ്ചിടങ്ങൾ തടഞ്ഞ പൊലീസിനെ കുറ്റപ്പെടുത്തിയുമാണ് ചീഫ് ഇൻഫർമേഷൻ കമ്മിഷണർ വജാഹത് ഹബീബുള്ള സത്യവാങ്‌മൂലം നൽകിയത്.