കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിൽ 4 ജി മൊബൈൽ ഇന്‍റർനെറ്റ് കണക്ഷൻ; സുപ്രീം കോടതി വിധി ഇന്ന്

ജമ്മു കശ്മീരിലെ മീഡിയ പ്രൊഫഷണലുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ മെയ് നാലിന് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പറയാൻ മാറ്റിവെച്ചിരുന്നു.

By

Published : May 11, 2020, 10:00 AM IST

ജമ്മു കശ്മീർ 4 ജി മൊബൈൽ ഇന്‍റർനെറ്റ് കണക്ഷൻ  SC all set to pronounce order on 4G internet in J-K  4G internet in J-K  ജമ്മു കശ്മീർ  4ജി മൊബൈൽ ഇന്‍റർനെറ്റ് കണക്ഷൻ
4ജി

ന്യൂഡൽഹി: ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ 4 ജി മൊബൈൽ ഇന്‍റർനെറ്റ് കണക്ഷൻ സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ജമ്മു കശ്മീരിലെ മീഡിയ പ്രൊഫഷണലുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ മെയ് നാലിന് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പറയാൻ മാറ്റിവെച്ചിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് മേഖലയിലെ ഇന്‍റർനെറ്റ് വേഗത സംസ്ഥാന ഭരണകൂടം നിയന്ത്രിച്ചിരുന്നു. 4 ജി സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ ലോക്ക് ഡൗൺ സമയത്ത് വിദ്യാർഥികളും ഡോക്ടർമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദീകരിച്ച് അഭിഭാഷകൻ ഹുഫെസ അഹമ്മദിയും സൽമാൻ ഖുർഷിദും കോടതിയിൽ വാദമുയർത്തി. കൊവിഡ് ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് ലഭ്യമാക്കാനാവില്ലെന്നും നൂറോളം ഡോക്ടർമാർ ഇതേ ആശങ്കകൾ പ്രകടിപ്പിച്ചതായും അഹമ്മദി പറഞ്ഞു.

ബ്രൗസിങ്ങിന് 2 ജി മതിയെന്ന സർക്കാരിന്‍റെ വാദവും അദ്ദേഹം നിഷേധിച്ചു. 4 ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2 ജിയിൽ ലോഡുചെയ്യാൻ 50% കൂടുതൽ സമയമെടുക്കുമെന്നും വീഡിയോ കോൺഫറൻസിങ്ങ് സേവനങ്ങൾ മോശമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2 ജി വഴി യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യാമെന്ന് അവകാശപ്പെട്ട സർക്കാരിന്‍റെ സത്യവാങ്മൂലം അഹമ്മദി നിഷേധിച്ചു. 2 ജി ഉപയോഗിച്ച് ആരോഗ്യ സെതു ആപ്ലിക്കേഷൻ പോലും ഉപയോഗിക്കാൻ പ്രയാസമാണെന്നും അഹമ്മദി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details