ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേൾക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 23ലേക്ക് നീട്ടി. തെരുവുകൾ അനിശ്ചിതകാല പ്രതിഷേധങ്ങൾക്ക് വേണ്ടിയല്ലെന്ന് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊലീസിന്‍റെ സ്വാതന്ത്ര്യക്കുറവാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഹര്‍ജിയില്‍ രണ്ട് അമിക്കസ് ക്യൂറികൾ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
ഷഹീന്‍ ബാഗ്; വാദം കേൾക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു - അമിത് സാഹ്നി
പൊലീസിന്‍റെ സ്വാതന്ത്ര്യക്കുറവാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ അധ്യക്ഷനായ ബെഞ്ച്
സമരവേദി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരുമായി മധ്യസ്ഥ ചര്‍ച്ചയിലേര്‍പ്പെടാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍, മുൻ മുഖ്യവിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള എന്നിവരെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് ഷഹീന്‍ ബാഗില്‍ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നത്. നന്ദ് കിഷോരെ ഗാര്‍ഗ്, അമിത് സാഹ്നി എന്നിവര്‍ അഭിഭാഷകനായ ശശാങ്ക ഡിയോ സുധിയിലൂടെ സമര്‍പ്പിച്ച് പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഷഹീൻ ബാഗിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാനാവശ്യപ്പെട്ടത്.