ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും മാധ്യമപ്രവര്‍ത്തകനായ തരുണ്‍ തേജ്‌പാലിനുമെതിരായ 2009ലെ കോടതിയലക്ഷ്യ കേസിന്‍റെ വാദം സുപ്രീം കോടതി നീട്ടി. ആഗസ്‌റ്റ് നാലിലേക്കാണ് വാദം മാറ്റിവെച്ചിരിക്കുന്നത്. കേസില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ സമയം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകരുടെ അഭ്യര്‍ഥന പരിഗണിച്ച് വാദം ആഗസ്റ്റ് നാലിലേക്ക് മാറ്റിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് കേസില്‍ ഇടപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. സാധാരണഗതിയില്‍ വാദം കേള്‍ക്കുന്ന സമയത്ത് കേസ് പരിഗണിക്കുന്നതാവും നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശാന്ത് ഭൂഷണും തരുണ്‍ തേജ്‌പാലിനുമെതിരായ കോടതിയലക്ഷ്യ കേസിന്‍റെ വാദം നീട്ടി - പ്രശാന്ത് ഭൂഷണും തരുണ്‍ തേജ്‌പാലിനുമെതിരായ കോടതിയലക്ഷ്യ കേസിന്‍റെ വാദം നീട്ടി
2009ലെ കോടതിയലക്ഷ്യ കേസിന്‍റെ വാദമാണ് ആഗസ്റ്റ് നാലിലേക്ക് നീട്ടിയത്.
കഴിഞ്ഞ 10 വര്‍ഷത്തോളമായി കേസ് പരിഗണയിലാണെന്നും കേസില്‍ തയ്യാറെടുപ്പ് നടത്താന്‍ വേണ്ടി സമയം വേണമെന്നും പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷനായ രാജീവ് ധവാന്‍ പറഞ്ഞു. 9 വര്‍ഷത്തോളം കാത്തിരിക്കുവാന്‍ കഴിയുമെങ്കില്‍ എന്തിനാണ് ഇത്ര തിരക്കെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് തരുണ്‍ തേജ്‌പാലിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. 2009 നവംബറിലാണ് പ്രശാന്ത് ഭൂഷണും തേജ്‌പാലിനും കോടതിയലക്ഷ്യ നോട്ടീസ് ലഭിക്കുന്നത്. അന്ന് ഒരു ന്യൂസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഉന്നത ജഡ്‌ജിമാര്‍ക്കെതിരെ പരാമര്‍ശിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ന്യൂസ് മാഗസിന്‍റെ എഡിറ്ററായിരുന്നു തരുണ്‍ തേജ്‌പാല്‍.