ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ സംഭാവന ചെയ്‌ത് എസ്.ബി.ഐ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌ബിഐ ജീവനക്കാര്‍ 100 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
എസ്.ബി.ഐ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃഖലയായ എസ്ബിഐ 100 കോടി രൂപ സംഭാവന നല്‍കി. 2,56,000 ജീവനക്കാര്‍ അവരുടെ രണ്ട് ദിവസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെച്ചത്.